2011, ഏപ്രിൽ 12, ചൊവ്വാഴ്ച

                  വിഷു 



കണി കണ്ടു തൊഴുന്നേന്‍ കണ്ണാ 
നിന്നെ കണികണ്ടു തൊഴുന്നേന്‍ കണ്ണാ 
മുരളികയൂതി കണിമലര്‍ ചൂടി 
മൃദു മന്ദഹാസവും തൂകി നില്‍ക്കും ...നിന്നെ 


രാവില്‍ പൂത്തിരി പൊന്‍ വെളിച്ചം 
അകതാരില്‍ ഉത്സവ കളിയാട്ടം 
ഉണ്ണികൈ രണ്ടിലും കൈ നീട്ടം 
ഉണ്ണി കവിളിലോ പൊന്നുമ്മ ....കണി ...

പാല്ക്കഞ്ഞിയും പഴം നുറുക്കും 
പ്ലാവില കുമ്പിളില്‍ നല്‍കീടാം 
നേദിച്ച അവില്മലര്‍ ശര്‍ക്കരയും നല്‍കാം 
ഓടി അടുത്തു വാ  പൊന്നുണ്ണീ.....കണി ...

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

                   പ്രണയം 


നിന്നെയൊന്നു കാണുവാനായ്
മഞ്ഞു പെയ്യും വീഥിയില്‍ ഞാന്‍ 
അന്തി നേരത്താറ്റി രമ്പില്‍
എത്ര നേരം കാത്തിരുന്നു 
പള്ളിമണി  നാദം കേള്‍ക്കെ 
എന്നുള്ളം തുടിച്ചുവല്ലോ 
നിന്‍ നിഴല്‍ ദൂരെ കാണ്‍കെ 
നെഞ്ചിടിപ്പിന്‍ താളം പൊങ്ങി 
ആളൊഴിഞ്ഞ നേരം നോക്കി 
ആരോമല്‍ പൂങ്കവിളില്‍ 
ആദ്യമായ് ചുംബിച്ചപ്പോള്‍ 
ആകെ വിവശനായ്‌ ഞാന്‍ 
മായാത്ത സ്വപ്നങ്ങള്‍ തന്‍ 
മാരിവില്‍ തേരിലേറി 
കൌമാര കാലങ്ങളില്‍ 
പാറി പറന്നു നമ്മള്‍ 
ഓരോ പുലരിയിലും 
ഓമലേ നിന്നെ കാണാന്‍ 
ആറ്റിരമ്പില്‍ ആല്‍മരത്തിന്‍
ചോട്ടില്‍ ഞാന്‍ കാത്തുനിന്നു 
കണ്ണെഴുതി പൊട്ടു തൊട്ടു 
കൂന്തലില്‍ പൂവും ചൂടി 
കാഞ്ചന പാദസ്വരത്തിന്‍ 
താളത്തില്‍ നീ വരുമ്പോള്‍ 
എന്‍ മനസ്സില്‍ മണിപ്രാക്കള്‍
പാറി പറന്നുവല്ലോ
എന്‍ മിഴികള്‍ കൌതുകത്താല്‍ 
ചിമ്മിയില്ലല്പ നേരം 
നാം നടന്ന വീഥികളും 
പോയ്‌ മറഞ്ഞ നാളുകളും 
നീരുന്നോരോര്‍മ്മായ്
ഇന്നും ഞാന്‍ സൂക്ഷിക്കുന്നു 
അന്നു നീ പതിനാറിന്‍
പട്ടു പാവാടക്കാരി 
ഇന്നു നീ എന്‍ മനസ്സില്‍ 
പണ്ടത്തെ വാശിക്കാരി 
എന്നുമോര്‍ക്കുവാനായി 
അന്നു നാം വേര്‍പിരിഞ്ഞു 
നിന്‍ പ്രേമ സ്മരണകളില്‍ 
ഇന്നു ഞാന്‍ ധന്യനല്ലോ .